KeralaLatest NewsNews

നോട്ട് നിരോധനം: നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ ലഭിച്ച പൊന്‍തൂവലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീം കോടതി ഉത്തരവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ലഭിച്ച പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടായിരുന്നു ഇതെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നോട്ടു നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവ്…

നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്‍റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി..

സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു…

സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു…

കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമെന്ന് പരമോന്നത കോടതി അടിവരയിടുന്നു

റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളി…

ഭിന്നവിധിയിലെ വാചകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കാന്‍ വീണ്ടും ശ്രമിക്കുന്നവര്‍ക്ക് നല്ല നമസ്കാരം !

shortlink

Related Articles

Post Your Comments

Related Articles


Back to top button