NewsTechnology

അപകട സമയത്ത് അടിയന്തര നമ്പറുകളിലേക്ക് ഫോൺ കോളുകൾ പോകും, ഐഫോണിലെ ഈ സംവിധാനത്തെ കുറിച്ച് അറിയൂ

വാഹനാപകടങ്ങൾ പതിവാകുന്ന ഇക്കാലത്ത് ക്രാഷ് ഡിറ്റക്ഷൻ പോലുള്ള ഫീച്ചർ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്

വിവിധ അപകടങ്ങളിൽ നിന്ന് തുണയാകാൻ പലപ്പോഴും ഐഫോണുകൾക്ക് സാധിക്കാറുണ്ട്. അത്തരത്തിൽ അപകട സമയത്ത് ജീവൻ രക്ഷാ മാർഗ്ഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന ആപ്പിളിലെ ഫീച്ചറാണ് ക്രാഷ് ഡിറ്റക്ഷൻ. ഐഫോൺ 14- ലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിൽ ഒന്നാണ് ക്രാഷ് ഡിറ്റക്ഷൻ. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം ഏതെങ്കിലും കാരണവശാൽ അപകടത്തിൽ പെടുകയാണെങ്കിൽ, അടിയന്തര സേവന നമ്പറുകളിലേക്ക് ഫോൺ കോളുകൾ എത്തുന്നതാണ് ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷൻ സംവിധാനം.

വാഹനാപകടങ്ങൾ പതിവാകുന്ന ഇക്കാലത്ത് ക്രാഷ് ഡിറ്റക്ഷൻ പോലുള്ള ഫീച്ചർ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അപകട സമയത്ത് ആദ്യം അലേർട്ടാണ് ഫോണിൽ ദൃശ്യമാക്കുക. നിശ്ചിത സമയക്കുള്ളിൽ ഈ അലേർട്ട് പിൻവലിച്ചില്ലെങ്കിൽ, അടിയന്തര സേവന നമ്പറിലേക്ക് കോളുകൾ എത്തും. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ലൊക്കേഷൻ വിവരങ്ങൾ അടക്കമാണ് സന്ദേശത്തിൽ ഉണ്ടാവുക. അതേസമയം, ഈ ഫീച്ചറിനെതിരെ നിരവധി വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്ററിൽ സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള തെറ്റായ അലേർട്ടുകൾ അടിയന്തര സ്ഥലങ്ങളിലേക്ക് കൈമാറുന്നത്.

Also Read: ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഗൂഗിളില്‍ തിരഞ്ഞ് പഠിച്ച ശേഷം ഭാര്യയെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button