ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ വാഹന നിർമ്മാണ പ്ലാന്റിനെ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. നിർമ്മാണ യൂണിറ്റ് നിൽക്കുന്ന ഭൂമി, മെഷീനുകൾ ഉൾപ്പെടെയുള്ള ആസ്തികൾ ഏറ്റെടുക്കുന്നതാണ് കരാർ. പ്രതിവർഷം 3 ലക്ഷം യൂണിറ്റ് വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണ് ഗുജറാത്തിലെ പ്ലാന്റിന് ഉള്ളത്. ഇവ 4.2 ലക്ഷം യൂണിറ്റ് വരെ ഉയർത്താൻ സാധിക്കുന്നതാണ്.
ഏറ്റെടുക്കൽ നടപടികൾ വിജയകരമായതോടെ, ജോലി വാഗ്ദാനം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവനക്കാരും 2023 ജനുവരി 10 മുതൽ ടാറ്റാ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയിലെ ജീവനക്കാരായി മാറും. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ഫോർഡ് നൽകിയത്. വാഹന വ്യവസായത്തിൽ ആധിപത്യം പുലർത്താൻ ഫോർഡ് ശ്രമിച്ചിരുന്നെങ്കിലും, നിരവധി കാരണങ്ങൾ കൊണ്ട് പരാജയം നേരിടുകയായിരുന്നു. ഇതോടെയാണ് ഇന്ത്യൻ വിപണിയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചത്.
Also Read: സജി ചെറിയാന്റെ സത്യപ്രതിജ്ഞാദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും: കെ. സുധാകരന്‍
Post Your Comments