KeralaLatest NewsNews

കേരള സ്പേസ് പാർക്കിനെ പുനർനാമകരണം ചെയ്യുന്നു, പുതിയ പേര് അറിയാം

സ്പേസ് പാർക്കിൽ കരാടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തുക

കേരള സ്പേസ് പാർക്കിനെ പുനർനാമകരണം ചെയ്യാനൊരുങ്ങി മന്ത്രിസഭ. റിപ്പോർട്ടുകൾ പ്രകാരം, കേരള സ്പേസ് പാർക്കിനെ കെ- സ്പേസ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിർദിഷ്ട സൊസൈറ്റിയുടെ ധരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും അടങ്ങുന്ന കരട് രേഖ അംഗീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ- കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക.

സ്പേസ് പാർക്കിൽ കരാടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തുക. നിർദിഷ്ട ശമ്പള സ്കെയിൽ 10 തസ്തികകളാണ് സൃഷ്ടിക്കുക. ഐടി പാർക്കുകൾ/ കേരള സ്റ്റാറ്റാർട്ടപ്പ് മിഷൻ/ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ എന്നിവിടങ്ങളിലെ യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കും. കൂടാതെ, ടെക്നോ പാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ നിർദിഷ്ട സ്പേസ് പാർക്ക് സൊസൈറ്റിക്ക് കൈമാറുന്നത് സംബന്ധിച്ചും ധാരണയായിട്ടുണ്ട്.

Also Read: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

shortlink

Post Your Comments


Back to top button