മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ സൃഷ്ടിച്ച കഥാപാത്രമാണ് ആട് തോമയെന്നാണ് സംവിധായകൻ ഭദ്രൻ സ്ഫടികത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ, മോഹൻലാൽ റെയ്ബാൻ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘സ്ഫടികം’ സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ‘ഏഴിമലൈ പൂഞ്ചോല’ എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നതായും റിപ്പോർട്ടുണ്ട്.
ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു. അതേസമയം, ‘സ്ഫടികം’ സിനിമയുടെ റീ മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളിൽ നിർമ്മാണ ചിലവുമായാണ് ‘സ്ഫടികം’ ഫോർ കെ പതിപ്പ് എത്തുന്നത്.
പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോർ കെ അറ്റ്മോസ് മിക്സിലാണ് ‘സ്ഫടികം’ റിലീസ് ചെയുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
"Ezhimala Poonchola" Recreation ?@Mohanlal #Mohanlal #Spadikam #BhadranSir pic.twitter.com/jGQ8Gj0woT
— BEN K MATHEW (@BENKMATHEW) December 31, 2022
Post Your Comments