എതോപ്യ: 2022 അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, ലോകം പുതുവര്ശത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഒരു രാജ്യത്ത് മാത്രം ഇപ്പോള്‍ 2015 ആയിട്ടുള്ളു. എതോപ്യയാണ് ആ രാജ്യം.
Read Also: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍
ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കാതെ എ.ഡി 525-ല്‍ റോമന്‍ സഭ ഭേദഗതി ചെയ്ത അതേ കലണ്ടര്‍ തുടരുന്നതിനാലാണ് ആഫ്രിക്കന്‍ രാജ്യമായ എതോപ്യ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള കണക്കില്‍ നിന്നും ഏഴ് വര്‍ഷം പിന്നിലായിപ്പോയത്. എത്യോപ്യന്‍ കലണ്ടര്‍ അനുസരിച്ച് ഇന്ന് 2015 ഏപ്രില്‍ 22 വ്യാഴാഴ്ചയാണ്.
വെസ്റ്റേണ്‍ ഗ്രിഗോറിയന്‍ കലണ്ടറിന് സമാനമല്ലാത്ത സ്വന്തം കലണ്ടറുകള്‍ പിന്തുടരുന്ന നിരവധി സംസ്കാരങ്ങള്‍ ലോകമെമ്പാടും ഉണ്ട്. എന്നാല്‍, അവയെല്ലാം വര്‍ഷത്തില്‍ 12 മാസമെന്ന നിയമം പാലിക്കുന്നുണ്ട്. പക്ഷേ, ഒരു എത്യോപ്യന്‍ വര്‍ഷം 13 മാസം ഉള്‍പെടുന്നതാണ്. ആദ്യ 12 മാസങ്ങളില്‍ 30 ദിവസമാണുള്ളത്. പഗുമെ എന്നറിയപ്പെടുന്ന അവസാന മാസത്തിന് ഒരു അധിവര്‍ഷത്തില്‍ അഞ്ചോ ആറോ ദിവസവും ഉണ്ടാകാറുണ്ട്. എത്യോപ്യക്കാര്‍ 2007 സെപ്റ്റംബര്‍ 11നാണ് മില്ലേനിയം ആഘോഷിച്ചത്. എ.ഡി 525-ല്‍ റോമന്‍ സഭ ഭേദഗതി ചെയ്ത അതേ കലണ്ടറില്‍ എത്യോപ്യക്കാര്‍ തുടര്‍ന്നതാണ് ഇതിന് കാരണം.
ഇപ്പോഴും എത്യോപ്യ അതിന്റെ പുരാതന കലണ്ടര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇപ്പോള്‍ മിക്ക എത്യോപ്യക്കാര്‍ക്കും ഗ്രിഗോറിയന്‍ കലണ്ടറിനെക്കുറിച്ച് അറിയാം. ചിലര്‍ രണ്ട് കലണ്ടറുകളും ഉപയോഗിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രധാനപ്പെട്ട ആഘോഷദിനങ്ങള്‍ രാജ്യം ആഘോഷിക്കുന്നുണ്ട്.
ആരും പൊതുവെ വിനോദ യാത്രയ്ക്കായി തിരഞ്ഞെടുക്കാറില്ലെങ്കിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലമാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും മനോഹരവും ഫലഭൂയിഷ്ഠവുമായ രാജ്യങ്ങളിലൊന്നാണിത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ പോലെ ക്ഷാമവും വരള്‍ച്ചയും ബാധിച്ചതാണെന്ന ധാരണയ്ക്ക് നേരെ വിപരീതമാണ് എത്യോപ്യ. കോട്ടകള്‍, മരുഭൂമികള്‍, അപൂര്‍വ വന്യജീവികള്‍ തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഇവിടെയുണ്ട്. നിരവധി കാരണങ്ങളാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്യോപ്യ വേറിട്ടുനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് കലണ്ടറിന്റെ പ്രത്യേകത.
Post Your Comments