Life Style

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ? ഈ ലക്ഷണം നിസാരമാക്കി തള്ളിക്കളയേണ്ട…

മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.

കൂടാതെ അമിത വണ്ണം, ശരീരഭാരം കുറയ്ക്കല്‍, വളരെയധികം ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുന്ന കാരണങ്ങള്‍. കാത്സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ശരീരത്തിലെ ചില തരം ധാതുക്കള്‍ നിങ്ങളുടെ മൂത്രത്തില്‍ അടിഞ്ഞുകൂടുമ്പോള്‍ ആണ് വൃക്കയ്ക്കുള്ളില്‍ ഇത്തരം കല്ലുകള്‍ രൂപം കൊള്ളുന്നത്.

കുറഞ്ഞ അളവില്‍ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിര്‍ജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമല്‍ പ്രോട്ടീന്‍, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, ഓക്‌സലേറ്റ്, എന്നിവയുള്‍പ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും.

പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…

ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, വേദന
മൂത്രത്തിന്റെ നിറം മാറുക
മൂത്രത്തില്‍ രക്തം
ഉറക്കമില്ലായ്മ
ഛര്‍ദ്ദി
കാലുകളില്‍ വീക്കം
ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരിക.
കടുത്ത പനി

എങ്ങനെ തടയാം…?

ധാരാളം വെള്ളം കുടിക്കുകയാണ് വൃക്കയിലെ കല്ലുകളെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ദിവസവും കുറഞ്ഞത് 6 മുതല്‍ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ച് വയ്ക്കുന്നതും ഒഴിവാക്കുക. വെള്ളത്തിന് പുറമേ, നാരങ്ങ സോഡ, പഴച്ചാറുകള്‍ എന്നിവയും കഴിക്കാം.

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഉപ്പിട്ട ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, സാന്‍ഡ്വിച്ചുകള്‍, മാംസം, ടിന്നിലടച്ച സൂപ്പുകള്‍, പാക്കേജുചെയ്ത ഭക്ഷണം, സ്പോര്‍ട്സ് പാനീയങ്ങള്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button