Latest NewsNewsBusiness

ഇനി കുറഞ്ഞ ചിലവിൽ ഥാർ മരുഭൂമി കാണാം, പുതിയ പാക്കേജുമായി ഐആർസിടിസി

ഗുജറാത്ത് വിമാനയാത്രാ സംഘം ജനുവരി 27 മുതലാണ് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടുക

യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ യാത്രാ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഗുജറാത്തിലെ റാൻ ഓഫ് കച്ച് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാനുളള അവസരമാണ് ഐആർസിടിസി ഒരുക്കുന്നത്. 8 ദിവസത്തെ പാക്കേജിൽ ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ ഥാർ, ഉദയ്പൂർ, ജോധ്പൂർ, ബിക്കാനീർ, ജൈസാൽമീർ എന്നിവിടങ്ങളും സന്ദർശിക്കാൻ സാധിക്കും. 2023 ജനുവരി 20 മുതലാണ് യാത്ര ആരംഭിക്കുക. ഏകദേശം 45,700 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ.

പുതിയ പാക്കേജിൽ മരുഭൂമി സന്ദർശിക്കുന്നതിനോടൊപ്പം തന്നെ, ഒരു രാത്രി മരുഭൂമിയിൽ ചിലവഴിക്കാനും അവസരമുണ്ട്. അതേസമയം, ഗുജറാത്ത് വിമാനയാത്രാ സംഘം ജനുവരി 27 മുതലാണ് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടുക. റാൻ ഓഫ് കച്ച്, വഡോദരയിലെ പട്ടേൽ പ്രതിമ, രാജകോട്ട്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ പ്രദേശങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ഒരു വ്യക്തിക്ക് 42,200 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പാക്കേജുകൾ തന്നെയാണ് പുതുവർഷത്തിൽ ഐആർസിടിസി ഒരുക്കിയിരിക്കുന്നത്.

Also Read: 11 നഗരങ്ങളിൽ കൂടി 5ജി സേവനങ്ങൾ, പുതിയ പ്രഖ്യാപനവുമായി റിലയൻസ് ജിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button