KeralaLatest NewsNews

ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി, വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോള്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തിയത്.

READ ALSO: ബിപി കുറയുന്നതിന്‍റെ ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്…

റിസര്‍വ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകള്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തവര്‍ കൈയേറുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് മാറ്റം. അതേസമയം 20 പകല്‍ ട്രെയിനുകളിലെ ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് കയറാനാകും.

തീവണ്ടികള്‍

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346)
ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22640)
തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348)
ചെന്നൈ-മംഗളൂരു-ചെന്നൈ മെയില്‍ (12601/12602)
തിരുവനന്തപുരം-മംഗളൂരു-തിരു. മലബാര്‍ (16629/16630)
മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637)
ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
കണ്ണൂര്‍-യശ്വന്ത്പുര്‍ (16528)
ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് (22639)
മംഗളൂരു-ചെന്നൈ എഗ്മോര്‍ (16160/16159)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229)
കന്യാകുമാരി-പുണെ (16382)
തിരുവനന്തപുരം-ചെന്നൈ (12624)
കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് (16525)

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button