ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒന്നാണ് ദഹന പ്രശ്നം. അതിനാൽ, പലപ്പോഴും ഇഷ്ട ആഹാരങ്ങളോട് ‘നോ’ പറയേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഒട്ടനവധി ഒറ്റമൂലികൾ ഉണ്ട്. അവയിൽ ഒന്നാണ് പുതിന വെള്ളം. പുതിന ഇലയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്നം ഇല്ലാതാക്കുന്നതിനോടൊപ്പം, ബാക്ടീരിയകളെ തുരത്താനുമുള്ള കഴിവ് പുതിന വെള്ളത്തിനുണ്ട്. ഇവയുടെ മറ്റു ഗുണങ്ങളെക്കുറിച്ച് അറിയാം.
അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ശീലങ്ങൾ ഉള്ളവർ പുതിന വെള്ളം കുടിക്കുന്നത് മികച്ച ഓപ്ഷനാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, മെറ്റാബോളിസം വർദ്ധിപ്പിക്കാനുള്ള കഴിവും പുതിന വെള്ളത്തിനുണ്ട്. അതിനാൽ, ശരീരഭാരം കുറയ്ക്കാനും പുതിന വെള്ളം മികച്ച ഓപ്ഷനാണ്.
പുതിനയ്ക്ക് ശക്തമായ ആന്റി- ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ചർമ്മ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ഒരു മികച്ച ഘടകമാണിത്. ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ അവ സഹായിക്കുന്നു. ഇത് മൃദുവും തിളക്കവുമുള്ളതാക്കുന്നു. കൂടാതെ, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, ചർമ്മം മെച്ചപ്പെടുത്താനും സഹായിക്കും.
Post Your Comments