ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി . വിവിധ പദ്ധതികളുടെ പലിശനിരക്കില്‍ 20 മുതല്‍ 110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്.
Read Also: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ല: കെ സുധാകരന്
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലേക്കുള്ള പലിശനിരക്കാണ് പരിഷ്കരിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 10 മുതല്‍ 30 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്.
മുതിര്‍ന്ന പൗരന്മാരുടെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ പലിശനിരക്ക് 7.6 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമാക്കി ഉയര്‍ത്തി. ഏഴു ശതമാനമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ പുതുക്കിയ പലിശനിരക്ക്. നേരത്തെ ഇത് 6.8 ശതമാനമായിരുന്നു. കിസാന്‍ വികാസ് പത്രയുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഏഴുശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് ഉയര്‍ത്തിയത്.
ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഒന്നും മൂന്നും അഞ്ചും വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്. 110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. അതേസമയം സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സേവിങ്സ് ഡെപ്പോസിറ്റ് എന്നിവയുടെ പലിശനിരക്കില്‍ മാറ്റമില്ല.
Post Your Comments