കോഴിക്കോട്: 61 മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേക്കുള്ള റൂട്ട് മാപ് മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു. ട്രാൻസ്പോർട്ട് കമ്മറ്റി തയ്യാറാക്കിയ റൂട്ട് മാപ്പാണ് പ്രകാശനം ചെയ്തത്.
ഇതോടൊപ്പം കലോത്സവ വേദികളിലേക്ക് സുഗമമായി എത്താനായി ഗൂഗിൾ മേപ്പും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം നോട്ടീസിലെ വേദികൾക്കൊപ്പമുളള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിൾ മേപ്പിൽ വഴി തെളിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം വേദികളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്ത വേദികളിലേക്ക് എത്താനുള്ള സൗകര്യവും ഒരുക്കും .
ജനുവരി 2 മുതൽ റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും,ഭക്ഷണ പന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കലോത്സവ വണ്ടി എന്ന നാമത്തോടെയുള്ള 30 വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എംഎൽഎമാരായ കെ കെ രമ തോട്ടത്തിൽ രവീന്ദ്രൻ ഡി ജി ഇ ജീവൻ ബാബു ,എ.ഡി.പി.ഐ സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post Your Comments