Latest NewsNewsFootballSports

പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നു, ഫുട്ബോളിനെ അദ്ദേഹം കലയാക്കി മാറ്റി: നെയ്മർ

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും. പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മാജിക് ഇവിടെ തന്നെയുണ്ടെന്നും നെയ്മർ പറഞ്ഞു. എന്നാല്‍, സുദീര്‍ഘമായി പ്രതികരണത്തിന് പകരമായി സമാധാനത്തില്‍ വിശ്രമിക്കൂ പെലെയെന്നാണ് മെസി സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

‘പെലെയ്ക്ക് മുമ്പ് 10 വെറുമൊരു സംഖ്യയായിരുന്നു. ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളിലും ഈ വാക്കുകള്‍ താന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, എനിക്ക് പറയാനുള്ളത് പെലെയ്ക്ക് മുമ്പ് ഫുട്ബോള്‍ ഒരു മത്സരം മാത്രമായിരുന്നു. പെലെയാണ് അത് മാറ്റിയത്. ഫുട്ബോളിനെ പെലെ ഒരു കലയാക്കി, വിനോദോപാധിയാക്കി’.

‘പാവപ്പെട്ടന് ശബ്‍ദം നല്‍കി, ഭൂരിഭാഗവും കറുത്ത വംശജര്‍ക്ക്. ബ്രസീലിന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ലഭിച്ചു. ഫുട്ബോളും ബ്രസീലും അവരുടെ നിലവാരം മികച്ചതാക്കി. അതിന് രാജാവിനോട് നന്ദി. അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ എന്നാല്‍ അദ്ദേഹത്തിന്‍റെ മാജിക് ഇവിടെ തന്നയുണ്ട്. പെലെ എന്നാല്‍ എല്ലാക്കാലത്തേക്കുമാണ്’ നെയ്മര്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read Also:- സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ ഇന്നു മുതൽ തിയേറ്ററുകളിൽ

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ച് കാന്‍സര്‍ ബാധിതനായാണ് പെലെ അന്തരിച്ചത്. 82 വയസായിരുന്നു. ഫുട്ബോള്‍ രാജാവിന്‍റെ നിര്യാണത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ളവരുടെ അനുശോചന കുറിപ്പുകള്‍ പ്രവഹിക്കുകയാണ്. നിരവധി ആരാധകരും പെലെയ്ക്ക് ആദരാഞ്ജലി നേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button