KottayamKeralaNattuvarthaLatest NewsNews

വിശ്വാസവും ആചാരവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉപയോഗിക്കുന്ന അവസരവാദം ജനം തിരിച്ചറിയും: വി മുരളീധരൻ

കോട്ടയം: നരേന്ദ്ര മോദിയെ താഴെയിറക്കാൻ ഹിന്ദു വിഭാഗങ്ങളെയും ഒപ്പം നിർത്തണമെന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ചന്ദനക്കുറി തൊട്ടവരെ മാത്രമല്ല, ഗണപതി ഹോമം കഴിഞ്ഞ് കറുത്ത കുറി തൊടുന്നവരെയും കൂടെ കൂട്ടുന്നത് നന്നാകുമെന്ന് അദ്ദേഹം പരിഹസിച്ചു.

എകെ ആന്റണിയുടെ പ്രസ്താവനതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും വിശ്വാസവും ആചാരവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉപയോഗിക്കുന്ന അവസരവാദം ജനം തിരിച്ചറിയുമെന്നും മുരളീധരൻ പറഞ്ഞു.

സിപിഎമ്മും പിഎഫ്ഐയും ഇരട്ട പെറ്റവർ, പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും: വി മുരളീധരൻ

‘അവസരവാദമാണ് കോൺഗ്രസ് എക്കാലത്തും കൊണ്ടുനടക്കുന്നത്. ഇ.പി.ജയരാജന് എതിരായ ആരോപണവുമായി ബന്ധപ്പെട്ടും അതു പുറത്തു വന്നു. സോളർ കേസിൽ സിബിഐ കണ്ടെത്തൽ ആഘോഷിക്കുന്നവർ റിസോർട്ട് ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതിനെ എതിർക്കുകയാണ്. ഗുജറാത്തിൽ ബിജെപിയെ ഭരണത്തിൽനിന്ന് ഇറക്കാൻ ശ്രമിച്ച് മുഖമടിച്ച് വീണത് കോൺഗ്രസ് മറക്കരുത്. ഭക്തിയും വിശ്വാസവും ബിജെപിക്ക് തിരഞ്ഞെടുപ്പ് വിഷയമല്ല,’ വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button