കോവിഡ് ഭീതി വിട്ടകന്നതോടെ രാജ്യത്തെ ടൂറിസം രംഗം വീണ്ടും പച്ചപിടിക്കുന്നു. ഇത്തവണ ആഭ്യന്തര വിമാനയാത്രകളുടെയും, ഹോട്ടൽ ബുക്കിംഗുകളുടെയും എണ്ണത്തിൽ വൻ ഡിമാന്റാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, കോവിഡിന് മുൻപുള്ള കാലത്തേക്കാൾ മികച്ച മുന്നേറ്റമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഡിസംബർ 26 -ന് ഏകദേശം 4,23,000- ലധികം ആഭ്യന്തര യാത്രക്കാരാണ് രാജ്യത്ത് യാത്ര ചെയ്തിരിക്കുന്നത്. കൂടാതെ, ഡിസംബർ 24- ന് 4,35,500 ഓളം ആഭ്യന്തര യാത്രക്കാർ യാത്ര ചെയ്തിട്ടുണ്ട്.
ഇത്തവണ ആഭ്യന്തര വിനോദസഞ്ചാര നിരക്ക് 100 ശതമാനത്തോളമാണ് ഉയർന്നത്. പ്രധാനമായും ഗോവ, ജയ്പൂർ, ഷിംല, ഉദയപൂർ, മണാലി എന്നിങ്ങനെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ ബുക്കിംഗുകൾ നടന്നിട്ടുള്ളത്. കൂടാതെ, വയനാട്, മൈസൂർ, ഊട്ടി, കൂർഗ്, ഗാംഗ്ടോക്ക്, ഡെറാഡൂൺ, ധർമ്മശാല, ഡാർജിലിംഗ്, ആഗ്ര എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ, പല രാജ്യങ്ങളിലും കോവിഡ് ഭീതി വിട്ടൊഴിയാത്തതിനാൽ, അന്താരാഷ്ട്ര യാത്രകളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
Also Read: മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന് 2’: റിലീസ് തീയതി പ്രഖ്യാപിച്ചു
Post Your Comments