കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണം കൊണ്ട് ഇത് സംഭവിക്കാം. മിക്കവർക്കും ഹോർമോൺ വ്യതിയാനം മൂലമാണ് കഴുത്തിന് കറുപ്പ് നിറം വരിക. അങ്ങനെയെങ്കിൽ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നതാണ് ശരിയായ പോംവഴി. എന്നാൽ മറ്റ് ചിലർക്ക് സൂര്യപ്രകാശം കൂടുതലായി തട്ടുന്നതിനാൽ, വൃത്തിയില്ലായ്മ, വിയർപ്പ്, ചില ആഭരണങ്ങളുടെ അലർജി എന്നിവയെല്ലാം കാരണം കഴുത്തിന് കറുപ്പ് നിറം ബാധിക്കാം. അങ്ങനെയെങ്കിൽ ചെയ്യേണ്ടത് ഇതാണ്..
കറ്റാർവാഴ ഉപയോഗിക്കുന്നത് മൂലം കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റിയെടുക്കാം. ഇതിനായി കറ്റാർ വാഴയുടെ തണ്ട് എടുത്ത് രണ്ടായി പൊളിച്ചുമാറ്റിയതിന് ശേഷം അതിന്റെ ജെൽ വരുന്ന ഭാഗം കൊണ്ട് കഴുത്തിൽ ഉരസുക. നല്ലപോലെ തേച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞാൽ പച്ചവെള്ളത്തിൽ കഴുകി കളയാം. നിത്യേന ഇതു ചെയ്താൽ കറുപ്പ് നിറം മാറി കിട്ടും.
രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരിയിൽ നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഒരു കഷ്ണം പഞ്ഞിയെടുത്ത് ഈ മിശ്രിതത്തിൽ മുക്കി കഴുത്തിന് ചുറ്റും തേയ്ക്കുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ദിവസവും ചെയ്താൽ കറുപ്പ് നിറം മാറുന്നതാണ്.
ഉരുളക്കിഴങ്ങ് ജ്യൂസാക്കി പുരട്ടുന്നതും ഫലം ചെയ്യും. ഇതിനായി ഒരു ഉരുളക്കിഴങ്ങ് എടുത്ത് ജ്യൂസാക്കുക. വെള്ളം ചേർക്കാത്ത നീരാണ് വേണ്ടത്. ഇത് കഴുത്തിന് ചുറ്റും പുരട്ടിയിടുക. കുറച്ചുസമയം കഴിഞ്ഞാൽ കഴുകി കളയാം.
Post Your Comments