NewsHealth & Fitness

നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയൂ

അമിതമായി കാപ്പി കുടിക്കുന്ന ശീലമുള്ളവരിൽ നെഞ്ചെരിച്ചിൽ വർദ്ധിക്കാറുണ്ട്

ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നെഞ്ചെരിച്ചിൽ. പലപ്പോഴും നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിനാൽ ഭക്ഷണത്തോടുള്ള താൽപ്പര്യവും കുറയാറുണ്ട്. വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയിൽ ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ ഭക്ഷണ കാര്യത്തിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ മതിയാകും. നെഞ്ചെരിച്ചിൽ ഉള്ളവർ ഡയറ്റിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

അമിതമായി കാപ്പി കുടിക്കുന്ന ശീലമുള്ളവരിൽ നെഞ്ചെരിച്ചിൽ വർദ്ധിക്കാറുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗ്യാസ്ട്രിക് ആസിഡ് ശ്രവത്തെ ഉത്തേജിപ്പിക്കുകയും, താഴത്തെ അന്നനാളത്തിന്റെ സ്ഫിൻക്റ്ററിനെ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതുമൂലമാണ് കാപ്പി കുടിക്കുമ്പോൾ പലരിലും നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്.

Also Read: കരൾ ക്യാൻസർ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനിയാണ് നാം രുചിയോടെ കഴിക്കുന്ന ചോക്ലേറ്റുകൾ. ചോക്ലേറ്റിൽ ഉയർന്ന അളവിൽ കഫീൻ, കൊക്കോ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ അന്നനാളത്തിന്റെ സ്ഫിൻക്റ്ററിനെ വിശ്രമിക്കാൻ അനുവദിക്കുകയും, ഇത് ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യുന്നു.

നെഞ്ചരിച്ചിലിന് കാരണമാകുന്ന മറ്റൊന്നാണ് എരിവുള്ള ഭക്ഷണങ്ങൾ. അമിത അളവിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരാണെങ്കിൽ, നെഞ്ചെരിച്ചിലിനും ആസിഡ് റിഫ്ലക്സിനും കാരണമാകുന്നു. ഭക്ഷണത്തിൽ ചേർക്കുന്ന ചില സുഗന്ധദ്രവ്യങ്ങൾ നെഞ്ചെരിച്ചിലിന്റെ തോത് വർദ്ധിപ്പിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button