രാജ്യത്ത് ടെലികോം സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം സെക്രട്ടറി കെ. രാമരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ ടെലികോം സേവന ദാതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു. രാജ്യത്ത് റിലയൻസ് ജിയോ, വോഡഫോൺ- ഐഡിയ, എയർടെൽ തുടങ്ങിയ സ്വകാര്യ കമ്പനികളാണ് ടെലികോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഫോൺ കോളുകൾ കട്ടാകുന്നത് അടക്കമുള്ള നിരവധി പരാതികൾ ടെലികോം സേവന ദാതാക്കൾക്കെതിരെ ഉപയോക്താക്കൾ ഉന്നയിച്ചിരുന്നു.
ഇത്തവണ നടന്ന യോഗത്തിൽ ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ട നയപരമായ തീരുമാനങ്ങളെ കുറിച്ചാണ് ചർച്ച ചെയ്തത്. ഇതിന്റെ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നാണ് സൂചന. നെറ്റ്‌വർക്കുകളുടെ ഗുണനിലവാരം 3 മുതൽ 4 മടങ്ങ് വരെയാണ് ഉയർത്താൻ സാധ്യത. അതേസമയം, അനധികൃത ടെലികോം ബൂസ്റ്ററുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ടെലികോം സേവന ദാതാക്കൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
Post Your Comments