പാലക്കാട്: ധോണി മായാപുരത്ത് വീണ്ടും പി.ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ സഞ്ചാരം നടത്തുന്ന ആനയെ കാട് കയറ്റാനുള്ള ശ്രമത്തില്‍ ആണ് വനംവകുപ്പ് ജീവനക്കാർ. ആനയെ പിടികൂടാൻ എന്താണ് തടസ്സമെന്ന് ചേദിച്ച് നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിച്ചു. വനംവകുപ്പ് വാഹനം തടഞ്ഞും പ്രതിഷേധമുണ്ട്.
അതേസമയം, പി.ടി സെവൻ എന്ന കൊമ്പനെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്തി മുത്തങ്ങയിലേക്ക് മാറ്റാനുളള എല്ലാ നടപടികളും പൂർത്തിയാക്കി. ഇന്നലേയും ജനവാസമേഖലകളിലേക്ക് കൊമ്പൻ ഇറങ്ങിയിരുന്നു.
ധോണി,അകത്തേത്തറ മേഖലകളിൽ പി.ടി സെവൻ ആശങ്ക ഒഴിയുന്നില്ല. വനംവകുപ്പിന്റെ വയനാട്ടിൽ നിന്നുളള സംഘം ജില്ലയിലെത്തി പി.ടി സെവനെ പിടികൂടുന്നതിനുളള എല്ലാ നടപടിയും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഏറ്റവും അനുയോജ്യമായ സമയത്ത് പി.ടി സെവനെ മയക്കുവെടിവെച്ച് വീഴ്ത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി മൂന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. തുടർന്ന് മുത്തങ്ങയിലെ പ്രത്യേക കൂട്ടിലേക്ക് പി.ടി സെവനെ മാറ്റും. പരിശീലനം നൽകി കൊമ്പനെ കുങ്കിയാനയാക്കി മാറ്റാനാണ് വനംവകുപ്പിന്റെ ആലോചന.
Post Your Comments