NewsHealth & Fitness

മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ആന്റി- ഓക്സിഡന്റുകളുടെ കലവറയായ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ച ഓപ്ഷനാണ്

പ്രായമാകുമ്പോൾ പലരുടെയും മുഖത്ത് ചുളിവുകൾ രൂപപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പ്രായാധിക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് നമ്മുടെ ചർമ്മത്തിൽ തന്നെയാണ്. എന്നാൽ, ഭക്ഷണകാര്യങ്ങളിൽ ഒരൽപ്പം ശ്രദ്ധ നൽകിയാൽ, പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. അത്തരത്തിൽ മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ആന്റി- ഓക്സിഡന്റുകളുടെ കലവറയായ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ച ഓപ്ഷനാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ലൈക്കൊപ്പീൻ എന്ന ഘടകം പ്രായമാകുന്ന പ്രക്രിയ തടയാൻ സഹായിക്കും. കൂടാതെ, പപ്പായയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ ബി എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

Also Read: വയറിലെ കൊഴുപ്പാണോ പ്രശ്നം? ഒഴിവാക്കാന്‍ കഴിക്കാം ഈ പഴങ്ങള്‍…

അടുത്തതാണ് മാതളനാരങ്ങ. ചർമ്മ സംരക്ഷണത്തിന് അനിവാര്യമായ ഒന്നാണ് മാതളനാരങ്ങ. ഇവയുടെ വിത്തുകൾ കൊളാജന്റെ ഉൽപ്പാദനത്തിന് സഹായിക്കും. ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മാതളനാരങ്ങ മികച്ച ഓപ്ഷനാണ്.

പ്രോബയോട്ടിക് ഭക്ഷണമായ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാനുളള കഴിവ് തൈരിനുണ്ട്. തൈര് കഴിക്കുമ്പോൾ ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ ബി12 ഘടകങ്ങളാണ് ലഭിക്കുന്നത്. ഇത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും, കോശങ്ങളുടെ വികാസത്തിനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button