നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഐഡിബിഐ റീട്ടെയിൽ അമൃത് മഹോത്സവ് നിക്ഷേപത്തിന്റെ ഭാഗമായാണ് നിരക്ക് വർദ്ധനവ്. പരിമിത കാലത്തേക്ക് മാത്രമാണ് പലിശ നിരക്കിൽ ഈ ഓഫർ ലഭിക്കുകയുള്ളൂ എന്ന് ഐഡിബിഐ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പരിമിത കാലയളവിലേക്കുള്ള ഈ ഓഫർ 2022 ഡിസംബർ 26 മുതൽ പ്രാബല്യത്തിലായി.
700 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.60 ശതമാനത്തോളമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ, ഉയർന്ന പലിശ നിരക്കിൽ നിക്ഷേപം നടത്താനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അടുത്തിടെ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ നിരവധി ബാങ്കുകൾ വായ്പാ പലിശ നിരക്കും, നിക്ഷേപ പലിശ നിരക്കും വർദ്ധിപ്പിച്ചിരുന്നു.
Also Read: പ്രതിരോധം തീർത്ത് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇതിനോടകം നിക്ഷേപ പലിശ നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്.
Post Your Comments