പച്ചക്കറികളിൽ സുന്ദരനാണ് ക്യാരറ്റ്. പച്ചയ്ക്കും കറിവച്ചും ക്യാരറ്റ് നമ്മളിൽ പലരും കഴിക്കാറുണ്ട്. എന്നാൽ, ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പലർക്കും അറിയില്ല.
കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളും മനുഷ്യ ശരീരത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ ഘടകങ്ങളാണ്. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിന് കഴിയും.
read also: ലോകത്തെ നശിപ്പിക്കാനായി കൊറോണയെക്കാൾ ഭീകര വൈറസ് വരുന്നു: ഗവേഷകരുടെ പഠന റിപ്പോർട്ട്
കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.
കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമായ കാരറ്റ് മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും നല്ലതാണ്.
Post Your Comments