കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി.
വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്. മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവ വേളകളിൽ മാത്രം കാണാറുള്ള കലാരൂപങ്ങൾ ചാലിയത്ത് നിന്നും ആരംഭിച്ച് ബേപ്പൂരിലെത്തുമ്പോൾ ബേപ്പൂർ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമാണ് കാഴ്ചക്കാർക്ക് ലഭിച്ചത്.
കോസ്റ്റ് ഗാഡിൻ്റെ ബോട്ടുകൾ മുതൽ തദ്ദേശ ഹൗസ് ബോട്ട് വരെ ചെറുതും വലുതുമായ 12 ബോട്ടുകളാണ് ഉണ്ടായിരുന്നത്. നാടിൻ്റെ നാനാഭാഗത്തു നിന്നും ആയിരങ്ങളാണ് സമാപന ദിനത്തിനു സാക്ഷ്യം വഹിക്കാനെത്തിയത്.
Post Your Comments