NewsHealth & Fitness

മുടി കരുത്തോടെ വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മുടികൊഴിച്ചിൽ ഉള്ളവർ പതിവായി തല മസാജ് ചെയ്യുന്നത് നല്ലതാണ്

പ്രായഭേദമന്യേ മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചൽ. മാറുന്ന കാലാവസ്ഥ, ഹോർമോൺ വ്യതിയാനം, പോഷകങ്ങളുടെ കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ തടഞ്ഞ്, മുടി കരുത്തോടെ വളരാൻ ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

മുടികൊഴിച്ചിൽ ഉള്ളവർ പതിവായി തല മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് രക്തചക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുകയും, മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തലയോട്ടിയിൽ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Also Read: വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…

തലയോട്ടിലെ രക്തയോട്ടം ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒന്നാണ് ഉലുവ. പ്രോട്ടീനുകൾ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ഉയർന്ന അളവിൽ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഉലുവ ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

വിറ്റാമിനുകളുടെ അഭാവം മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ശരാശരിയിൽ കൂടുതൽ മുടി കൊഴിച്ചിൽ ഉള്ളവർ ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. സിങ്ക്, വിറ്റാമിൻ ഇ, മറ്റു വിറ്റാമിനുകൾ എന്നിവയുമായി ചേർന്ന ബയോട്ടിൻ പോലുള്ള സപ്ലിമെന്റുകൾ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button