
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷനാണ് അവതരിപ്പിച്ചത്. വ്യത്യസ്ഥമായ ഡിസൈനിൽ പുറത്തിറക്കിയ ഈ സ്മാർട്ട്ഫോണിൽ കിടിലൻ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080 × 2,400 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. കൂടാതെ, 240 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ്, എച്ച്ഡിആർ10 പ്ലസ് പിന്തുണ എന്നിവയും ലഭ്യമാണ്. ഒക്ട- കോർ 6nm സ്നാപ് ഡ്രാഗൺ 778 ജി പ്രോസസറിലാണ് പ്രവർത്തനം. 67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: റിലയൻസ് ജിയോ: ഇന്ന് മുതൽ ട്രൂ 5ജി സേവനം തിരുവനന്തപുരം നഗരത്തിലും ലഭ്യം
100 മെഗാപിക്സൽ സാംസംഗ് എച്ച്എം2 സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും മിഡ്നൈറ്റ് ബ്ലാക്ക്, ഷിമ്മർ ഗ്രീൻ, ടൈം ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക.
റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷന്റെ 8 ജിബി റാം പ്ലസ് 124 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,699 യുവാനും (ഏകദേശം 20,200 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,999 യുവാനുമാണ് (ഏകദേശം 21,400 രൂപ) വില. കൂടാതെ, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,999 യുവാനുമാണ് (23,700 രൂപ) വിപണി വില.
Post Your Comments