തിരുവനന്തപുരം: സംസ്ഥാനത്ത് റിലയൻസ് ജിയോയുടെ ട്രൂ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് മുതൽ തിരുവനന്തപുരം നഗരത്തിലാണ് ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ ടവറുകൾക്ക് കീഴിൽ മാത്രമാണ് 5ജി ലഭിക്കുകയുള്ളൂ. പിന്നീട്, ടവറുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ജിയോ 4ജി വരിക്കാർക്ക് നിലവിലെ സിം ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. 5ജി പിന്തുണയ്ക്കുന്നതിനായി സ്മാർട്ട്ഫോണിലെ ‘സിം ആൻഡ് മൊബൈൽ നെറ്റ്‌വർക്ക്’ ഓപ്ഷൻ തുറന്നതിനു ശേഷം സിം സെലക്ട് ചെയ്യുക. ഇതിൽ ‘പ്രിഫേഡ് നെറ്റ്‌വർക്ക് ടൈപ്പ്’ സെലക്ട് ചെയ്യുമ്പോൾ 5ജി ഓപ്ഷൻ ലഭിക്കുന്നുണ്ടെങ്കിൽ, സ്മാർട്ട്ഫോൺ 5ജി പിന്തുണയ്ക്കുന്നതാണ്.
Also Read: ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വിശദമാക്കി അധികൃതർ
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊച്ചിയിൽ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചത്. ഘട്ടം ഘട്ടമായാണ് സംസ്ഥാനത്തെ ഓരോ നഗരങ്ങളിലും ജിയോ 5ജി സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നത്. 2023 ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ജിയോയുടെ 5ജി സേവനം ലഭിക്കുന്നതാണ്.
Post Your Comments