Latest NewsKeralaNews

കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 വരെ മതി, ലഹരി പാടില്ല: കമ്മിഷണര്‍

കൊച്ചി: നഗരത്തില്‍ പുതുവത്സരാഘോഷം രാത്രി പന്ത്രണ്ടിനുശേഷം അവസാനിപ്പിക്കണമെന്ന് പൊലീസ്. ഡിജെ പാര്‍ട്ടികളിലടക്കം കര്‍ശന പരിശോധനയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ജില്ലാ അതിര്‍ത്തിയിലടക്കം പട്രോളിങ് ശക്തമാക്കുമെന്ന് എറണാകുളം റൂറല്‍ പൊലീസും അറിയിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിപുലമായ പുതുവല്‍സരാഘോഷത്തിന് കൊച്ചി ഒരുങ്ങുമ്പോള്‍ പൊലീസും കനത്ത ജാഗ്രതയിലാണ്.

Read Also: ഇപി ജയരാജന് എതിരായ പരാതി അറിയില്ല: വിഷയം പിബിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി

ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന വേദികളിലടക്കം മഫ്തിയില്‍ പൊലീസ് സാന്നിധ്യമുണ്ടാകും. നിലവില്‍ ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. ലഹരി പാര്‍ട്ടികള്‍ നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ രണ്ടാഴ്ച മുന്‍പുതന്നെ നിരീക്ഷണം തുടങ്ങി. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.

നഗരത്തിനുള്ളിലും അതിര്‍ത്തിയിലും വാഹന പരിശോധന കര്‍ശനമാക്കും. സമാന നിയന്ത്രണങ്ങളാണ് ജില്ല മുഴുവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ അതിര്‍ത്തിക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്ന് റൂറല്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button