Paronychia അഥവാ കുഴിനഖം സാധാരണയായി ബാക്ടീരിയയിൽ നിന്നാണ് ഉണ്ടാകുന്നത്. പുറംതൊലിയിലെ മുറിവുകളിലൂടെയും നഖത്തിന്റെ മടക്കുകളിലൂടെയും (നഖത്തിന് ചുറ്റുമുള്ള ചർമ്മം) ബാക്ടീരിയകൾ ചർമ്മത്തിൽ പ്രവേശിക്കുന്നു. മിക്ക നഖ അണുബാധകളും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് മെച്ചപ്പെടും. Paronychia സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ചില സന്ദർഭങ്ങളിൽ, അണുബാധ വളരെക്കാലം നീണ്ടുനിൽക്കും. അല്ലെങ്കിൽ ചികിത്സയ്ക്ക് ശേഷം തിരികെ വരുന്നു.
അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. അസഹ്യമായ വേദന അനുഭവപ്പെടുന്നവർ ചികിത്സ തേടേണ്ടതുണ്ട്. നഖത്തിന് ചുറ്റുമുള്ള വേദന, വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണണം. ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്ന പഴുപ്പ് വേദനയ്ക്ക് കാരണമാകുന്നു.
കുഴിനഖം മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ അറിയാം…
- കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്. ഒരാഴ്ചയോളം ചെയ്യുമ്പോൾ തന്നെ മാറ്റം അറിഞ്ഞ് തുടങ്ങും.
- ഉപ്പ് പോലെ തന്നെ ഗുണകരമാണ് വിനാഗിരിയും. ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്.
- കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് നാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.
Post Your Comments