കേരള ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് (39300-83000) തസ്തികയിലെ എന്‍.സി.എ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്‍മാരായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്‌മെന്റ് നമ്പര്‍: 14/2022-പട്ടിക വര്‍ഗം-1, 15/2022- പട്ടികവര്‍ഗ്ഗം-1 പട്ടികജാതി-1, 16/2022- പട്ടികജാതി-1.
എതെങ്കിലും വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല നല്‍കിയതോ അംഗീകരിച്ചതോ ആയ ബാച്ചിലര്‍ ബിരുദവും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങില്‍ കെ.ജിടി.ഇ.ഹയറും ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്റില്‍ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കില്‍ തത്തുല്യയോഗ്യതയോ ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യയോഗ്യതയോ അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ 02/01/1981 നും 01/01/2004നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ www.hckrecruitment.nic.in ല്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം.
Post Your Comments