ഭോപ്പാല്‍: ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന്‍ സാധിക്കില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദാമോ ജില്ലയിലെ പതാരിയ ഗ്രാമത്തിലെ മുറാത്ത് ലോധി എന്ന കര്‍ഷകൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവർ ആത്മഹത്യക്ക് കാരണക്കാരാണെന്ന് ആരോപിച്ച് കര്‍ഷകന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു.
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
നേരത്തെ പ്രതികൾ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മുറാത്ത് ലോധി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മുറാത്ത് ലോധി ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
തുടര്‍ന്ന് ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഭൂപേന്ദ്ര, രാജേന്ദ്ര, ഭാനു ലോധി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോലീസ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
Post Your Comments