ന്യൂഡൽഹി: മുൻകരുതലുകളോ ബൂസ്റ്റർ ഡോസോ എടുത്തവർക്ക് ഇന്ത്യയുടെ നാസൽ വാക്‌സിൻ നൽകാനാവില്ലെന്ന് രാജ്യത്തെ വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് മേധാവിയുടെ വിശദീകരണം. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂക്കിലൂടെ ഒഴിക്കാവുന്ന പുതിയ കോവിഡ് പ്രതിരോധ വാക്‌സിനായ ‘ഇന്‍കോവാക്’ ജനുവരി നാലാം വാരം മുതൽ നൽകി വരുമെന്നിരിക്കെയാണ് ഡോ. എൻ.കെ അറോറയുടെ വിശദീകരണം.
‘ഇത് (നാസൽ വാക്സിൻ) ആദ്യ ബൂസ്റ്ററായി ശുപാർശ ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് ഇതിനകം മുൻകരുതൽ ഡോസ് ലഭിച്ചിട്ടുണ്ടെങ്കിൽ, അത് ആ വ്യക്തിക്ക് ശുപാർശ ചെയ്യുന്നില്ല. ഇതുവരെ മുൻകരുതൽ ഡോസ് എടുത്തിട്ടില്ലാത്തവർക്കുള്ളതാണ് നാസൽ വാക്സിൻ’, ഡോ. എൻ.കെ. അറോറ പറഞ്ഞു.
അതേസമയം, മൂക്കിലൂടെ ഒഴിക്കാവുന്ന വാക്സിൻ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 325 രൂപക്കും, സ്വകാര്യ ആശുപത്രികളില്‍ നിന്നും 800 രൂപക്കും ലഭ്യമാകുമെന്നു നിര്‍മാതാക്കളായ ഭാരത് ബയോടെക്‌സ് അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ വാക്‌സിന്‍ ലഭിക്കുക. പതിനെട്ട് വയസും അതിനു മുകളില്‍ ഉള്ളവര്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. രണ്ട് ഡോസായാണ് ഇത് നല്‍കേണ്ടത്. ആദ്യത്തെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കുക. കോവാക്‌സിന്‍ എന്ന അദ്യത്തെ പ്രതിരോധ വാക്‌സിനും വികസിപ്പിച്ചെടുത്തത് ഭാരത് ബയോടെകായിരുന്നു.
Post Your Comments