
ന്യൂഡൽഹി: വാജ്‌പേയിയുടെ സ്മാരകത്തിൽ രാഹുൽ ഗാന്ധി പോയത് നാടകമാണെന്ന് ബിജെപി. കാമറയ്ക്ക് മുന്നിലെ നാടകമാണ് രാഹുല്‍ ഗാന്ധി വാജ്പേയി സ്മാരകത്തില്‍ നടത്തിയത്. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ് നരസിംഹ റാവുവിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കാത്തതെന്നും ബി.ജെ.പി ചോദിച്ചു.
എന്നാൽ, ബഹുമാനിക്കുകയെന്നത് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും ഇത്തരം പാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുസംബന്ധിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മാദ്ധ്യമ വിഭാഗം മേധാവിയുമായ ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രയെ നരേന്ദ്ര മോദിയും അമിത് ഷായും ഭയപ്പെട്ട് തുടങ്ങിയതിന്റെ തെളിവുകളാണിതെന്നും ജയറാം രമേഷ് വ്യക്തമാക്കി.
Post Your Comments