ഗര്ഭകാലത്ത് സ്‌ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗർഭിണികൾ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ആരോഗ്യ വിദഗ്ധർ വിശദമായി പറഞ്ഞു തരാറുണ്ട്. ഗര്ഭകാലത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ഗര്‍ഭകാലത്ത് അമിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും അത്യധ്വാനം ചെയ്യുന്നതും ഒഴിവാക്കണം.
- ഗര്‍ഭിണികള്‍ കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- ഉറക്കമിളയ്‌ക്കുന്നതും പകല്‍ അമിതമായി ഉറങ്ങുന്നതും നല്ലശീലമല്ല.
- കുത്തിയിരിക്കുന്നതും മലര്‍ന്നുകിടന്ന് ഉറങ്ങുന്നതും പാടില്ല.
- നടുക്കമുണ്ടാക്കുന്ന വാര്‍ത്തകള്‍ ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇടവരരുത്.
- പട്ടിണി കിടക്കുന്നതും ദീഘദൂരയാത്ര ചെയ്യുന്നതും ഒഴിവാക്കണം.
- കട്ടിയുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതും മലബന്ധമുണ്ടാക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം.
- വസ്‌ത്രധാരണത്തില്‍ പോലും പ്രത്യേകം ശ്രദ്ധിക്കണം. ലളിതവും അയഞ്ഞതും കടുംനിറം അല്ലാത്തവയുമായിരിക്കണം ഗര്‍ഭിണികള്‍ ധരിക്കേണ്ട വസ്‌ത്രങ്ങള്‍.
- പുകവലി പാടില്ല. കുഞ്ഞിന് ദോഷം ചെയ്യും.
- മദ്യപാനം തീർത്തും ഒഴിവാക്കുക. ചെറിയ അളവിലുള്ള മദ്യം പോലും കുഞ്ഞിന് ദോഷകരമായി ബാധിക്കും.
- പച്ചമാംസം കഴിക്കരുത്.
- പാസ്ചറൈസ് ചെയ്യാത്ത പാൽ ഉൽപന്നങ്ങൾ കഴിക്കരുത്
- കഫീൻ അടങ്ങിയ പദാർത്ഥങ്ങൾ അധികം കഴിക്കരുത്.
- പൂച്ചയുടെ ലിറ്റർ ബോക്സ് വൃത്തിയാക്കരുത്.
Post Your Comments