‘യെസ്ഡി’ ട്രേഡ്മാർക്കുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. ഉത്തരവ് പ്രകാരം, യെസ്ഡി ബൈക്കുകളുടെ ട്രേഡ്മാർക്ക് റുസ്തംജി ഗ്രൂപ്പിന്റെയും, ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ഉടമസ്ഥതയിപ്പെടുന്നതല്ല. അതിനാൽ, ഇവർക്ക് ഈ ട്രേഡ്മാർക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, 1991 മുതൽ പ്രവർത്തനരഹിതമായ ഐഡിയൽ ജാവ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് യെസ്ഡി ട്രേഡ്മാർക്ക് എന്നും ഹൈക്കോടതി അറിയിച്ചു.
പുതിയ ഉത്തരവ് വന്നതോടെ, യെസ്ഡി ട്രേഡ്മാർക്ക് ലേലത്തിലൂടെ വിൽക്കാൻ തീരുമാനിച്ച റുസ്തംജി ഗ്രൂപ്പിന്റെ ചെയർമാനായ ബൊമൻ ആർ. ഇറാനിയെയും, ക്ലാസിക് ലെജൻഡ്സിനെയും, മഹീന്ദ്ര ആൻഡ് മഹീന്ദ്രയെയും കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, യെസ്ഡി എന്ന വാക്ക് ഒറ്റയ്ക്കോ, മറ്റു വാക്കുകളുടെ കൂടെ കൂട്ടിച്ചേർത്തോ കമ്പനികൾക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. കൂടാതെ, യെസ്ഡി ട്രേഡ്മാർക്ക് ഉപയോഗിച്ച് നേടിയ എല്ലാ വരുമാനവും ഐഡിയൽ ജാവ കമ്പനിക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments