Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ കനത്ത മഴ: ആലിപ്പഴ വീഴ്ച്ചയും ശക്തം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന റോഡുകൾ പലതും അടച്ചതായി അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് പുറമെ വിവിധ മേഖലകളിൽ ആലിപ്പഴ വീഴ്ച്ചയും ശക്തമായിരുന്നു. മിനാ അബ്ദുള്ള, ഉമ്മുൽ ഹൈമാൻ, സബാഹ് അൽ അഹമ്മദ് മുതലായ സ്ഥലങ്ങളിലുണ്ടായ ആലിപ്പഴ വീഴ്ച്ചയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read Also: അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയം: കെ സുരേന്ദ്രൻ

കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button