KeralaLatest NewsNews

തീവ്ര ന്യൂനമര്‍ദ്ദം, തെക്കന്‍ കേരളത്തില്‍ ഇന്നും മഴ കനക്കും: 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കും. തെക്കന്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. തെക്കന്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിലുണ്ട്.

Read Also: ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ രാജേഷിന് കലി കേറുന്ന ഒരു സീൻ ഉണ്ട്, പിരീഡ്‌സ് സമയത്ത് സെക്സ് പാടില്ല?: ശ്രീലക്ഷ്മി അറക്കൽ

കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ മഴ കിട്ടും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button