
കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.
എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ ആയിരുന്നു അപകടം.
റോഡിന്‍റെ നടുഭാഗത്തായി താഴ്‍ന്നു കിടന്നിരുന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി വണ്ടിയില്‍ നിന്ന് താന്‍ പൊങ്ങി വീഴുകയായിരുന്നു എന്ന് സാബു പറഞ്ഞു. ഭാര്യ സിന്ധു റോഡിന്‍റെ നടുഭാഗത്ത് തലയിടിച്ച് വീഴുകയും ചെയ്യുകയായിരുന്നു.
Post Your Comments