Latest NewsNewsBusiness

കരുത്തോടെ ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

ബിഎസ്ഇ സെൻസെക്സ് 721.13 പോയിന്റാണ് ഉയർന്നത്

ആഭ്യന്തര സൂചികകൾ പ്രതിരോധം തീർത്തതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപാരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഇന്ന് ബിഎസ്ഇ സെൻസെക്സ് 721.13 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,566.42- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 207.80 പോയിന്റ് ഉയർന്ന് 18,014.60- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.3 ശതമാനവും, സ്മോൾക്യാപ് സൂചിക 3 ശതമാനവും ഉയർന്നിട്ടുണ്ട്.

ഇന്ന് വിപണിയിൽ 2,787 ഓഹരികൾ ഉയർന്നും, 733 ഓഹരികൾ ഇടിഞ്ഞും, 129 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നേട്ടം കൊയ്തത്. അതേസമയം, ഡിവിസ് ലാബ്സ്, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: സ്റ്റാറ്റസുകളിൽ പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button