രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് സേവന മേഖല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സേവന മേഖലയിലെ 77 ശതമാനം തൊഴിലുടമകളും നടപ്പു സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പുതിയ നിയമനങ്ങൾ നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്. 14 ഇന്ത്യൻ നഗരങ്ങളിലെ, 14 വ്യവസായങ്ങളിലെ 573 ചെറുകിട, ഇടത്തരം, വൻകിട കമ്പനികളെ അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ആഗോള മാന്ദ്യ ഭീതിയുണ്ടെങ്കിലും, രാജ്യത്ത് ശക്തമായ ബിസിനസ് മുന്നേറ്റമാണ് ഉള്ളത്.
ഏകദേശം 79 ശതമാനം തൊഴിലുടമകളും, ഇന്ത്യയിലെ ബിരുദ്ധധാരികളെയും എൻട്രി ലെവൽ ജീവനക്കാരെയും ജോലിക്ക് എടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവയിൽ 98 ശതമാനത്തോളം ഇ- കൊമേഴ്സ് തൊഴിലുടമകളാണ് നിയമനം നടത്താൻ താൽപ്പര്യവും പ്രകടിപ്പിക്കുന്നത്. കൂടാതെ, ടെലി കമ്മ്യൂണിക്കേഷൻ തൊഴിലുടമകൾ, വിദ്യാഭ്യാസ സേവനങ്ങളിലെ തൊഴിലുടമകൾ, സാമ്പത്തിക സേവനങ്ങളിലെ തൊഴിലുടമകൾ, റീട്ടെയിൽ സേവനങ്ങളിലെ തൊഴിലുടമകൾ എന്നിവരും തൊഴിൽ വാഗ്ദാനവുമായി തൊട്ടുപിന്നാലെയുണ്ട്.
Also Read: ഈ ഒരു ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ കഴിവുണ്ട്
Post Your Comments