തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. മൂന്നു ദിവസങ്ങളിൽ മലയാളികൾ കുടിച്ച് തീർത്തത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. 14 കോടിയിലധികം രൂപയ്ക്കുള്ള മദ്യമാണ് ഈ കൊല്ലം വിറ്റത്. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്.
കൊല്ലം ആണ് മുന്നിൽ. കൊല്ലത്തെ ആ ശ്രാമത്തെ ബിവറേജസ് ഔട്ട്ലറ്റിൽ 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഈ ക്രിസ്മസ് കാലത്ത് വിറ്റഴിച്ചത്. 65.07 ലക്ഷം വിൽപനയുമായി തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.
മദ്യപാനികൾക്ക് ഇത്തവണയും പ്രിയം റം തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. റം ആണ് വിൽപ്പനയിൽ മുന്നിൽ. 267 ഔട്ട്ലറ്റുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങാനും കോർപറേഷൻ തീരുമാനിച്ചിരുന്നു.
Post Your Comments