
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് വൻ ലഹരി വേട്ട. ആയുധങ്ങളുമായി എത്തിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. അൽ സൊഹൈൽ എന്ന പേരിലുള്ള ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
മുന്നൂറ് കോടി രൂപ വിലവിരുന്ന 40 കിലോ ലഹരി മരുന്നാണ് ആയുധങ്ങൾക്കൊപ്പം ഈ ബോട്ടിൽ നിന്നും കണ്ടെടുത്തത്. ബോട്ടിൽ നിന്ന് കണ്ടെടുത്തത്. ഓഖ തീരത്ത് എത്തിച്ച ബോട്ടിൽ അധികൃതർ വിശദ പരിശോധന നടത്തി വരികയാണ്. ബോട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യലും പുരോഗമിക്കുന്നുണ്ട്. നിർണായക വിവരങ്ങൾ ഇവരിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: ബഫർ സോൺ: കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് കെ സുരേന്ദ്രൻ
Post Your Comments