
കൊല്ലം: ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്. ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും പ്രശ്നമുണ്ടായത്.
മരക്കഷ്ണങ്ങളുമായാണ് ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.
Post Your Comments