KeralaLatest NewsNews

സാമൂഹിക അനാചാരങ്ങൾക്കെതിരെ ഷോർട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷൻ

തിരുവനന്തപുരം: സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാന തുകയായി ലഭിക്കും.

Read Also: ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അധികൃതർ

ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം 20 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയയ്ക്കുന്ന ഷോർട്ട് ഫിലിം ജനുവരി 20 ന് മുമ്പ് ഡിവിഡിയിലാക്കി മൂന്ന് കോപ്പി വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33), നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.

Read Also: പ്രണയിച്ചത് ക്രിസ്ത്യാനി പെണ്ണിനെ, താന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നുവെന്നു ഉദയനിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button