KeralaLatest NewsNews

ചിലർ സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യാഥാർത്ഥ്യമെന്ന് മന്ത്രി വിശദീകരിച്ചു.

Read Also: ഗരീബ് കല്യാൺ അന്നയോജന സൗജന്യ ഭക്ഷ്യധാന്യവും ഭക്ഷ്യസുരക്ഷ നിയമപ്രകാരം സബ്സിഡി നിരക്കിലുള്ള റേഷനും തുടരണം: യച്ചൂരി

അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്. നെഞ്ചുവേദനയുമായെത്തുന്ന രോഗികൾക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിൻ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാൽ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: അതിശൈത്യം തുടരുന്ന അമേരിക്കയില്‍ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്‌ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button