കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 141.8 അടിയായിട്ടാണ് ഉയര്‍ന്നത്. നേരത്തെ ഇത് 141.75 അടി ആയിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു.
നേരത്തെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയാണ് ജലനിരപ്പ് താഴ്ത്തിയത്.
Post Your Comments