
ധനകാര്യ സേവന രംഗത്ത് പുതിയ നേട്ടവുമായി പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഇഷ്ട തൊഴിലിടമെന്ന നേട്ടമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് കരസ്ഥമാക്കിയത്. ടീം മാർക്സ്മെൻ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേർഡ് വർക്ക് പ്ലേസസ് ഇൻ ബിഎഫ്എസ്ഐ 2022-23 പട്ടികയിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇടം നേടിയത്. ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളെ കണ്ടെത്താൻ അലീജിയന്റ് മാർക്കറ്റ് റിസർച്ചിന്റെ സഹായവും ടീം മാർക്സ്മെൻ തേടിയിട്ടുണ്ട്.
ജീവനക്കാരോടുള്ള അനുഭാവം, സ്ഥാപന താൽപ്പര്യം, ഡിജിറ്റൽ വൈദഗ്ധ്യം, തൊഴിൽ വഴക്കം, വൈവിധ്യവും തുല്യതയും നിലനിർത്താനുള്ള തന്ത്രങ്ങൾ തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സഹകരണപരവും പ്രചോദനാത്മക തൊഴിലനുഭവവും സൃഷ്ടിക്കുന്ന മേഖലയെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ വിശേഷിപ്പിച്ചത്.
Also Read: ക്രിസ്തുമസിന് ഉണ്ടാക്കാം സ്പെഷ്യല്‍ തന്തൂരി ചിക്കന്‍
Post Your Comments