ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ്. 2021- 22 കാലയളവിലെ കണക്കുകൾ പ്രകാരം, 326.63 മില്യൺ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ സഹമന്ത്രിയായ ഭാനു പ്രതാപ് സിംഗ് വർമ്മയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 109.72 മില്യൺ ഡോളറായാണ് കുറഞ്ഞത്. നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇതിനോടകം നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
2014- 15 കാലയളവിൽ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 96.17 മില്യൺ ഡോളർ മാത്രമായിരുന്നു. നിലവിൽ, ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് വായ്പാ പിന്തുണ കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ട്. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഫണ്ടുകളുടെ സ്കീമിന് കീഴിൽ, 11,749 കരകൗശലത്തൊഴിലാളികൾക്ക് 55.65 കോടി രൂപ ചിലവിൽ പ്രയോജനം നൽകുന്ന 19 കളിപ്പാട്ട ക്ലസ്റ്ററുകൾക്കാണ് ഇതിനോടകം അംഗീകാരം നൽകിയിരിക്കുന്നത്.
Also Read: അശോക ഹോട്ടൽ: ലീസിന് നൽകാനൊരുങ്ങി കേന്ദ്രം
Post Your Comments