Latest NewsKeralaCinemaMollywoodNewsEntertainment

‘ഭർത്താവിന്റെ അടികൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ, ബന്ധം വേർപെടുത്തുന്നത് രാജ്യദ്രോഹ കുറ്റമല്ല’: തുറന്നടിച്ച് അപ്സര

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പരിചിതയാണ് അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. വില്ലത്തിയായും സഹനടിയായും മുനി സ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്ന അപ്സര കഴിഞ്ഞ വർഷമാണ് സീരിയൽ സംവിധായകനായ ആൽബിനെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അപ്സര.

വിവാഹ ദിവസം നിരവധി ട്രോളുകളും ഇല്ലാത്ത കഥകളും വന്നുവെന്ന് നടി പറയുന്നു. തനിക്കും ഭർത്താവിനും മറ്റൊരു ബന്ധത്തിൽ കുട്ടികളുണ്ട് എന്നുവരെ ചിലർ വാർത്തകൾ ഇറക്കി. എന്നാൽ, അതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തതെന്ന് നടി പറയുന്നു. ആൽബിനുമായുള്ളത് അപ്സരയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭർത്താവുമായി സമാധാനത്തോടെ മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെയാണ് വിവാഹ ബന്ധം വേർപ്പെടുത്തിയതെന്ന് അപ്സര തുറന്നു പറയുന്നു.

‘എല്ലാവർക്കും ഒരു ജീവിതം മാത്രമേയുള്ളൂ. അത് സന്തോഷത്തോടെ ജീവിക്കണം എന്നാണ് മറ്റെല്ലാവരെയും പോലെ താനും ആഗ്രഹിക്കുന്നത്. ആദ്യത്തെ ജീവിത പങ്കാളിയുമായി ഒത്തു പോകാൻ കഴിയാത്തതു കൊണ്ടാണ് ആ ബന്ധം വേർപ്പെടുത്തിയത്. അതൊരിക്കലും ഒരു രാജ്യദ്രോഹ കുറ്റമല്ല. ഭർത്താവിന്റെ അടികൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ. മനോഹരമായ ഒരു ജീവിതം വെറുതെ കരഞ്ഞു തീർക്കാതെ സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടത്. തനിക്ക് നാളെ ഒരു മകൾ ഉണ്ടായാലും ഇതു മാത്രമേ പറയാനുള്ളൂ. തനിക്കും തന്റെ വീട്ടുകാർക്കും ഇല്ലാത്ത ബുദ്ധിമുട്ടലാണ് നാട്ടുകാർക്ക്. പറയുന്നവർക്ക് സന്തോഷം കിട്ടുന്നുവെങ്കിൽ അവർ പറയട്ടെ. വിമർശനങ്ങളെ താൻ അങ്ങനെയാണ് കാണുന്നത്’, അപ്സര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button