Latest NewsUAENewsInternationalGulf

കോവിഡ്: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: വിദേശയാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. കോവിഡിന്റെ പുതിയ വകഭേദം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാർ നിർദ്ദേശം നൽകിയത്. ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്കാണ് മുന്നറിയ്പ്പ്. നിലവിൽ 2, 3 ഡോസ് എടുത്തവർ യാത്രയ്ക്കു മുൻപ് മറ്റൊരു ബൂസ്റ്റർ ഡോസ് കൂടി എടുക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: നടിയെ ലൈംഗികമായി പീഡിപ്പിച്ചു: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ പോലീസ് കേസെടുത്തു

വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർ അതതു രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും വാക്‌സിനേഷൻ കാർഡ് കരുതണമെന്നും അധികൃതർ നിർദ്ദേശം നൽകി. രോഗലക്ഷണമുള്ളവർ രോഗിബാധയുണ്ടായിട്ടുണ്ടോയെന്ന് പരിശോധ നടത്തി ഉറപ്പുവരുത്തണം. ജനത്തിരക്കിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: ‘ഇ.പിക്ക് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും’, അനധികൃത സ്വത്ത് സമ്പാദ്യമെന്ന ആരോപണവുമായി പി.ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button