ജലാംശം നിലനിർത്താൻ മാത്രമല്ല, ശരീരം ശരിയായി പ്രവർത്തിക്കുന്നതിനും വെള്ളം ആവശ്യമാണ്. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നമുക്കെല്ലാം അറിയാം. കുടിക്കുന്ന വെള്ളത്തിന്റെ അളവ് നാം തന്നെ നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. വെള്ളം കുടിച്ചത് കൊണ്ട് മാത്രം ഗുണങ്ങൾ ഉണ്ടാകണമെന്നില്ല, അത് എങ്ങനെ കുടിക്കുന്നു എന്നതിലും ചില കാര്യങ്ങളൊക്കെ ഉൾപ്പെട്ടിരിക്കുന്നുണ്ട്. ചിലർ ഇരുന്നു കൊണ്ട് വെള്ളം കുടിക്കുമ്പോൾ മറ്റ് ചിലർ നിന്നുകൊണ്ട് വെള്ളം കുടിക്കാറുണ്ട്. എന്നാൽ, അത് അത്ര നല്ലതല്ല. നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ അത് ശരീരത്തിന് ദോഷമാണ്.
നിങ്ങൾ നിൽക്കുമ്പോൾ, നിങ്ങളുടെ ശരീരവും ടിഷ്യൂകളും പിരിമുറുക്കത്തിലാണ്. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് വെള്ളം അതിവേഗം ഒഴുകുന്നതിലേക്ക് നയിക്കുന്നു. ഇത് നിലവിലുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ നശിപ്പിക്കും. കാരണം, നിങ്ങൾ നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, അത് വളരെ ശക്തിയോടെയും വേഗത്തിലും ഫുഡ് കനാലിലൂടെ പോയി നേരിട്ട് വയറിന്റെ താഴത്തെ ഭാഗത്ത് ചെല്ലുന്നു. ഇത് ദോഷമാണ്.
ഒരാൾ നിന്നുകൊണ്ട് വേഗത്തിൽ വെള്ളം കുടിക്കുമ്പോൾ ഞരമ്പുകൾ പിരിമുറുക്കപ്പെടുന്നു. ഇത് ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ദഹനക്കേടിന് കാരണമാവുകയും ചെയ്യുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനും സന്ധിവാത പ്രശ്നങ്ങൾക്കും സന്ധികളുടെ തകരാറുകൾക്കും കാരണമാകും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തില്ല. ഈ രീതി നിങ്ങളുടെ ശ്വാസകോശത്തെയും ഹൃദയത്തെയും അപകടത്തിലാക്കുന്നു.
ഇരിക്കുമ്പോൾ നമ്മുടെ വൃക്കകൾ നന്നായി ഫിൽട്ടർ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കസേരയിൽ ഇരുന്ന് വെള്ളം കുടിക്കുമ്പോൾ പിൻഭാഗം നിവർന്നു നിൽക്കും. ഇതാണ് വെള്ളം കുടിക്കാൻ ഏറ്റവും ശരിയായ രീതി. ഇതുവഴി പോഷകങ്ങൾ തലച്ചോറിലെത്തുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മാത്രമല്ല, നിങ്ങളുടെ ദഹനം മെച്ചപ്പെടും, നിങ്ങൾക്ക് വയറുവേദന അനുഭവപ്പെടില്ല.
Post Your Comments